മാതൃത്വത്തിന് വിലയിടുന്ന മാതൃഭൂമി മലയാളത്തിന് അപമാനമാകുന്നു .മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയിൽ “ഞങ്ങൾക്ക് മുലയൂട്ടണം , തുറിച്ചു നോക്കരുത് ” എന്ന തലകെട്ടിൽ ഇന്ന് പുറത്തിറങ്ങിയ മാസിക ,യഥാർത്ഥത്തിൽ ലക്‌ഷ്യം വയ്‌ക്കുന്നത്” മൂന്നാംകിട ബിസിനസ് തന്ത്രം ”
മുലയൂട്ടുന്ന ആ അമ്മയെ മാതൃഭൂമി ,അവിവാഹിതയായ ജിലു ജോസഫ് എന്ന ഒരു മോഡലിലൂടെ അവതരിപ്പിക്കുമ്പോൾ അവർ മറന്നു പോകുന്നത് മാതൃത്വത്തിന്റെ മഹത്വമാണ് .എന്താണ് മുലയൂട്ടൽ എന്ന് പോലുമറിയാത്ത ,ഒരു മോഡലിനെ കൊണ്ടിരുത്തി ഒരു പിഞ്ചു കുഞ്ഞിനെ കൊണ്ട് മാറോട് ചേർത്ത് പിടിച് മുലയൂട്ടുന്നത് കാണുമ്പോൾ ചിലർക്കെങ്കിലും തോന്നി പോകും ,”മാതൃഭൂമി “ക്ക് ആ പേര് ഉപയോഗിക്കാൻ എന്താണ് അർഹതയെന്നു ?. ഒരമ്മയും സമൂഹത്തിൽ പരസ്യമായി മുലയൂട്ടുന്നത് കാണുകയോ ,അല്ലെങ്കിൽ അങ്ങനെ സംഭവിച്ചാൽ തന്നെ അവരെ ആരെങ്കിലും തുറിച്ചു നോക്കുകയോ ചെയുന്നതായി ഇന്നുവരെ ഒരു ആക്ഷേപവും ഉയർന്നിട്ടുമില്ല .

അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചു സമൂഹത്തിൽ ഇല്ലാത്ത ചിന്തകൾ വളർത്തികൊണ്ടുവരുവാനുള്ള മാനേജ്മെന്റ് നീക്കങ്ങളുടെ ശക്തമായ ഉദാഹരണമാണ് ഇതിനു പിന്നിൽ .നേരുത്തെയും ചില വിവാദങ്ങളിലൂടെ മാർക്കെറ്റിങ് തന്ത്രം നടത്തിയ മാതൃഭൂമിക്ക് ഗൾഫ് മേഖലയിൽ വൻ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട് . മിക്ക വ്യാപാരികളും മാതൃഭൂമി പത്രം ബഹിഷ്കരിച്ചു കൊണ്ടാണ് അഞ്ച് മാസം മുൻപ് രംഗത്തു വന്നത് .