ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബദ്ധിച്ച നിര്‍ണായകയോഗത്തിനും ചര്‍ച്ചയ്ക്കും ഇന്ന് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണനും , കുമ്മനം രാജശേഖരനും ഇന്ന് മണ്ഡലത്തില്‍. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക യോഗമാണ് ഇന്ന് നടക്കുക.
ഇരു പാര്‍ട്ടികളുടേയും അമരക്കാര്‍ തന്നെ നേരിട്ട് മണ്ഡലത്തിലെത്തുന്ന സ്ഥിതിക്ക് നിര്‍ണായക ചര്‍ച്ചയ്ക്കും തുടര്‍ന്നുള്ള പ്രചരണ പരിപാടിള്‍ക്കും ഇന്ന് തുടക്കം കുറിക്കും.
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനും മണ്ഡലത്തില്‍ സുപരിചിതനായ ഒരു മുഖത്തെ മത്സരരംഗത്തിറക്കാനുമാണ് ഇത്തരത്തിലൊരു നീക്കം. ഇന്ന് കോടിയേരി പങ്കെ
ടുക്കുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമപ്രഖ്യാപനമുണ്ടാകും. ജില്ലാ കമ്മിറ്റിയോഗത്തിന് പിന്നാലെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ യോഗത്തിലും കോടിയേരി പങ്കെടുക്കുന്നുണ്ട്.
ബി.ജെ.പിയുടെ അഭിമാനം കാത്തുസൂക്ഷിച്ച മണ്ഡലമായ ചെങ്ങന്നൂരിനെ എന്ത് വിലകൊടുത്തും കൂടെനിര്‍ത്താനുള്ള നീക്കത്തിലാണ് ബി.ജെ.പി സംസ്ഥാന ഘടകം. പാര്‍ട്ടിയ്ക്ക് അഭിമാനമായ വിജയമാണ് പി.എസ്.ശ്രിധരന്‍പിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഇത്തവണയും ശ്രിധരന്‍പിള്ളയെത്തന്നെ രംഗത്തിറക്കാനാണ് സാധ്യത. എസ്.എന്‍.ഡി.പിയും ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥിനെ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കിലും പിന്നീട് എം.മുരളിയുടെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ചു. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തെരഞ്ഞെടുപ്പ് ചുമതലകളുടെ ചാര്‍ജ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി പടയൊരുക്കം നടത്താനാണ് കോണ്‍ഗ്രസ് നീക്കം