ബോളി വുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ നിന്നും ഞെട്ടൽ മാറും മുൻപേ ,മറ്റൊരു ഞെട്ടൽ വാർത്തയാണ് ജാഗ്രതാ ന്യൂസുമായി അഷ്‌റഫ് താമരശ്ശേരി പങ്കുവച്ചത് .മരണത്തിൽ ദുരൂഹത ഉണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കവേയാണ് ,അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം ശ്രീദേവിയുടെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടുപോയത് .എന്നാൽ ശ്രീദേവിയുടെ മൃത ദേഹം ഏറ്റുവാങ്ങാൻ ,ബന്ധുക്കളോ ഭർത്താവോ എത്തിയില്ലെന്ന യാഥാർഥ്യം അഷ്‌റഫ് താമരശ്ശേരി ജാഗ്രതാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് റിജോ പത്തനാപുരവുമായി പങ്കുവച്ചപ്പോൾ കൗതുകത്തോടെ കേട്ടിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു .റാസൽഖൈമയിലുള്ള തന്റെ ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ കഴിഞ്ഞ ആഴ്‌ചയിലാണ് ശ്രീദേവി ദുബായിൽ എത്തിയത്
.ചടങ്ങുകൾക്ക് ശേഷം ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ് ശ്രീദേവിക്ക് അത്യാഹിതം സംഭവിക്കുന്നത് .ശ്രീദേവി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതും ,തലയിൽ ഏറ്റ മുറിവും പലവിധ സംശയങ്ങൾക്ക് വഴിവച്ചിരുന്നു .ഇതിനിടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയുകയും ചെയ്തിരുന്നു .ഒടുവിൽ മൃത ദേഹം വിട്ടുനൽകാൻ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയായിരുന്നു .മൃത ദേഹം വിട്ടുനല്കിയതാവട്ടെ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി യുടെ പേരിലും
.വിവരം അറിഞ്ഞു ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടാണ് ശ്രീദേവിയുടെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ അഷ്‌റഫ് താമരശ്ശേരി തുനിഞ്ഞിറങ്ങിയത് .ആസമയത്തൊന്നും ശ്രീദേവിയുടെ ഭർത്താവോ ,റാസൽ ഖൈമയിലുള്ള ബന്ധുക്കളോ താനുമായി ബന്ധപെട്ടിരുന്നില്ലെന്ന് അഷ്‌റഫ് ഓർക്കുന്നു .സോനാപൂരിൽ നിന്നും മൃത ദേഹം എംബാമിങ് കഴിഞ്ഞു എയർ പോർട്ടിലേക്ക് കൊണ്ടുപോകുമ്പോഴും ഭർത്താവ് എത്തിയിരുന്നില്ലത്രേ .മുംബയിൽ നിന്നും എത്തിയ ഒരാൾ മാത്രമേ സോനാപൂരിലും ഉണ്ടായിരുന്നുള്ളു .എന്താണ് സംഭവിച്ചത് എന്നറിയാൻ എല്ലാവർക്കും താല്പര്യമുണ്ട് .