കേരളാകോണ്‍ഗ്രസ്(ബി) നേതാവും എം എല്‍ എ യുമായ കെ ബി ഗണേഷ് കുമാറിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്കും പത്തനാപുരം മണ്ഡലം കമ്മിറ്റിക്കും കെ പി സി സി കര്‍ശന നിര്‍ദേശം നല്‍കി .വരുന്ന പാര്‍ലമെന്‍റ് ഇലക്ഷന് മുന്നോടിയായി ഗണേഷ് കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന വ്യക്തമായ സന്ദേശമാണ് മുതിര്‍ന്ന നേതാക്കള്‍ താഴെത്തട്ടില്‍ നല്‍കിയിരിക്കുന്നത് .കഴിഞ്ഞ കുറെ നാളുകളായി പത്തനാപുരത്തെ ഇടത് നേതൃത്വവുമായി ഗണേഷ്കുമാര്‍ അത്ര നല്ല ബന്ധത്തിലല്ല .എല്‍ ഡി എഫ് പരിപാടികളില്‍ നിന്നും ഗണേഷ് കുമാറിനെ മാറ്റി നിര്‍ത്തിയതും ,തിരഞ്ഞെടുപ്പിന് ശേഷം വേണ്ടത്ര പരിഗണന നൽകാൻ എൽ ഡി എഫിലെ ഒരു വിഭാഗം തയാറാകാതെ വന്നതു മാണ് ,ഗണേഷ് കുമാറിനെ കോൺഗ്രസിലേക്ക് ചേരുവാൻ പ്രേരിപ്പക്കുന്നത് .തോമസ് ചാണ്ടിയുടെ രാജിയെ തുടർന്ന് ഗണേഷ്‌കുമാറിനെ ,ഗതാഗത മന്ത്രിയാക്കുവാൻ നീക്കം നടന്നിരുന്നുവെങ്കിലും കൊല്ലം ജില്ലയിലെ ചില നേതാക്കൾ ഇടപെട്ട് ഇതിന് തടയിടുകയായിരുന്നു
കേരളാ കോൺഗ്രസ് ബിയെ എൽ ഡി എഫിലെ ഘടക കക്ഷി ആക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ,ബാലകൃഷ്ണപിള്ളയ്ക്ക് ന്യൂന പക്ഷ കമീഷന്റെ ചെയർമാൻ സ്ഥാനം നൽകി എൽ ഡി എഫ് തടിതപ്പുകയായിരുന്നു .എന്നിട്ടും ഗണേഷ് കുമാറിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല .ഒടുവിൽ എൽ ഡി എഫിന്റെ ഭാഗമാകുന്നത് ശരിയല്ലെന്ന് മനസിലാക്കിയാണ് ഗണേഷ് യു ഡി എഫിന്റെ ഭാഗമാകുന്നത് .
രമേശ് ചെന്നിത്തലയുo ,മറ്റ് നേതാക്കളും ഇതിന് പച്ചക്കൊടി കാട്ടി കഴിഞ്ഞു .കഴിഞ്ഞ ഒരു മാസം മുൻപ് വരെ ഗണേഷ് കുമാറിന് എതിരെ കോൺഗ്രസ് സമരമുഖ തായിരുന്നു ..പൊടുന്നനെ യാണ് അദ്ദേഹത്തിനെതിരെ യുള്ള സമര പരിപാടികളും പ്രതിഷേധ പരിപാടികളും ഇനി പാടില്ലെന്ന് മുതിർന്ന നേതാക്കൾ നിർദ്ദേശം നൽകിയത് .പ്രതിപക്ഷ പിന്തുണയുള്ള ഭരണപക്ഷ എം എൽ എ എന്ന ഖ്യാതിയും ഇനി ഗണേഷിന് സ്വന്തം .
പത്തനാപുരത്തെ ചരടുവലികൾക്കു കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കും പങ്കുണ്ടെന്നാണ് ഒരു കൂട്ടരുടെ ആരോപണം .ഇനിയുള്ള കാലം ഭരണപക്ഷ അംഗങ്ങളെ പോലെ കോൺഗ്രെസുകാർക്കും വിശ്രമിക്കാമെന്ന് ഒരു വിഭാഗം പറയുന്നു.
എന്തൊക്കെയായാലും ,ഏതു മുന്നണിയിൽ ആയാലും തന്റെ കാഴ്ചപ്പാടിൽ വികസന സ്വപ്നവുമായി മുന്നോട്ടു പോകുമെന്നാണ് ഗണേഷിൻറെ പക്ഷം .ഗണേഷ് കുമാർ ഏതുമുന്നണിയിൽ ചേർന്നാലും വരും ദിവസങ്ങളിൽ കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് പ്രവർത്തകർക്ക് അത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കാൻ പോകുന്നത് .