തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം കുട്ടികള്‍ക്ക് നേരെയുള്ള കൊടുംപീഡനമെന്ന് ഡിജിപി ആര്‍ ശ്രീലേഖ.
ആചാരം മുന്‍നിര്‍ത്തി കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചു.ആചാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ചു മുതല്‍ പന്ത്രണ്ടു വയസ് വരെയുള്ള ആണ്‍കുട്ടികളെയാണ് മാതാപിതാക്കള്‍ വിശ്വാസത്തിന്റെ പേരില്‍ ക്ഷേത്രഭാരവാഹികളുമായി ചേര്‍ന്ന് പീഡിപ്പിക്കുന്നത്.