തമിഴ്നാട് :മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി തമിഴ്നാട്ടിലെ വെള്ളംപുത്തൂരിൽ പന്ത്രണ്ടു വയസുകാരനായ ദളിത് ബാലനെ വെട്ടിക്കൊന്നു. അമ്മയേയും 14 വയസുകാരിയായ സഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം നടന്നത്.വിധവയായ അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം.ഇവരെ ഇത്തരത്തില്‍ ആക്രമിച്ചത് ആരാണെന്നോ ,അവരെ അതിനു പ്രേരിപ്പിച്ച ഘടകം എന്താണെന്നോ ഇതുവരെ വ്യക്തമല്ല.പ്രതികളെ കണ്ടെത്താനും ആയിട്ടില്ല.ഈ കുടുംബവുമായി ഭൂമി തർക്കം നിലനിന്നിരുന്നു, അതാവാം ആക്രമണത്തിനു പ്രേരിപ്പിച്ച ഘടകം എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
അതി ദാരുണമായ നിലയിൽ ആയിരുന്നു മൂവരെയും കണ്ടെത്തിയത്. അമ്മയും മക്കളും രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു കിടപ്പുമുറിയില്‍ കിടന്നിരുന്നത് അമ്മയുടെയും പെണ്‍കുട്ടിയുടെയും മുഖവും ശരീര ഭാഗങ്ങളും മുറിവുകളോടെ വികൃതം ആയിരുന്നു. ഇവര്‍ ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ട്. ഇവരെ പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചു.12വയസുകാരനായ ബാലന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപെട്ടു.
സംഭവത്തിൽ ഈ കുടുംബത്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടികളും അതുപോലെ സാമൂഹ്യ പ്രവർത്തകരും രംഗത്ത് വന്നു. ദളിതർക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കണം എന്നും, പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ കുടുംബത്തിനു അടിയന്തര ധന സഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും പിഎംകെ നേതാവും ധർമപുരി എംപിയുമായ അൻപുമണി രാംദാസ് ആവശ്യപ്പെട്ടു. ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.