മാട്ടുപ്പെട്ടിയില്‍ വീണ്ടും കാട്ടാനയിറങ്ങി. രണ്ടുണിക്കുറോളം റോഡില്‍ നിലയുറപ്പിച്ച ഒറ്റക്കൊമ്പന്‍ സഞ്ചാരികളെ പരിഭ്രാന്തിയിലാക്കി
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ മാട്ടുപ്പെട്ടിയിലെ സണ്‍ മൂണ്‍ വാലി പാര്‍ക്കിന് സമീപത്തെ റോഡിലെത്തിയ കൊമ്പന്‍ പാതയോരത്തെ കടകളില്‍ സൂക്ഷിച്ചിരുന്ന പഴവർ ഗ്ഗങ്ങള്‍ ഭക്ഷിക്കുകയും ഗതാഗത തടസ്സം സ്യഷ്ടിക്കുകയും ചെയ്തു. ഒറ്റക്കൊമ്പന്‍ മാട്ടുപ്പെട്ടിയിലെ സ്ഥിരം സന്ദര്‍ശകനാണ്. എക്കോപയിന്റിലും കഴിഞ്ഞ ദിവസം പകല്‍ സമയത്ത് റോഡിലിറങ്ങിയ കൊമ്പന്‍ കടകളില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചിരുന്നു. വേനല്‍ കടുത്തതോടെ കാട്ടാനകള്‍ വ്യാപകമായി നാട്ടിലിറങ്ങുന്നത് പതിവായിട്ടുണ്ട്