നടി ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് റിപ്പോർട്ട്. ദുബായ് ഹോട്ടൽ മുറിയിലെ കുളിമുറിയിൽ വീണതാണ് ശ്രീദേവിയുടെ മരണകാരണമെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു .കുളിമുറിയിൽ തല ചുറ്റി വീണതിനെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നേരത്തെ ഹൃദയാഘാതത്തെ തുടർന്നാണ് 54കാരിയായ ശ്രീദേവി മരിച്ചതെന്നാണ് വാർത്തകൾ പുറത്തുവരുന്നത് .
നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ സിനിമാലോകം ഇതു വരെ മോചിതരായിട്ടില്ല. താരത്തിന്റെ മരണത്തെക്കുറിച്ചും തുടർന്നുള്ള സംഭവങ്ങളെക്കുറിച്ചും പുതിയ ചില വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കഴിഞ്ഞയാഴ്ചയാണ് അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്കു പോയത്. വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാൽ ശ്രീദേവി സഹോദരിയായ ശ്രീലതയ്ക്കൊപ്പം കുറച്ചു ദിവസം കൂടി ദുബായിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മുംബൈയിലെത്തിയ ബോണി കപൂർ തന്റെ പ്രിയതമയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ പോയി. ശ്രീദേവിക്കൊപ്പം ഇന്ത്യയിലേക്കു മടങ്ങി വരാനാണ് അദ്ദേഹം അങ്ങോട്ടു പോയത്. എന്നാൽ കാത്തിരുന്നതാവട്ടെ വലിയൊരു ദുരന്തവും. നേരത്തെയുള്ള പദ്ധതി പ്രകാരമായിരുന്നെങ്കിൽ ബോണി കപൂറും മക്കളും ശ്രീദേവിയുടെ മരണസമയത്ത് ഇന്ത്യയിലാവേണ്ടതായിരുന്നു. തന്റെ പ്രിയതമയെ കൂട്ടിക്കൊണ്ടു വരാൻ പോയ ബോണി കപൂറിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് അവരുടെ അവസാന നിമിഷങ്ങക്കാണ്.