പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
AIYF പ്രവർത്തകരുടെ മാനസിക പീഡനങ്ങളിൽ മനം നൊന്ത് വർക്ഷോപ് ഉടമ
ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എ.ഐ.വൈ.എഫ് നേതാക്കന്മാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭരണത്തണലിൽ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ചും ഡി.സി.സി.പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കുന്നിക്കോട് പോലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.
പ്രവാസിയുടെ ദുരൂഹ മരണത്തിന് കാരണക്കാരായ പാർട്ടിയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുടേയും, വനം മന്ത്രി കെ.രാജുവിന്റെയും മൗനം പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. രണ്ട് മണിക്കൂറോളമുള്ള ഉപരോധത്തെ തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി.യുമായി ചർച്ച നടത്തുകയും ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.ഉപരോധ സമരത്തിന് കെ.പി.സി.സി.സെക്രട്ടറിമാരായ ജ്യോതി കുമാർ ചാമക്കാല, ജി.രതി കുമാർ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ ബാബു മാത്യൂ, ഏരൂർ സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് പ്രസിഡന്റ് പ്രേംരാജ്,കോൺഗ്രസ് നേതാക്കളായ ആർ.പത്മഗിരീഷ്,അഡ്വ.ടി.എം.ബിജു, കുന്നിക്കോട് ഷാജഹാൻ,കാര്യറ എസ്.നാസറുദ്ദീൻ,ലതാ സി നായർ,യൂത്ത് കോൺഗ്രസ് നേതാക്കളായ എച്ച്.അനീഷ് ഖാൻ,അനസ് അലി,ഷാഹുൽ കുന്നിക്കോട്, എസ്.സലീം, യു.നൗഷാദ്, ജി.ജയപ്രകാശ്,സാബു അലക്സ്,റഹുമത്ത്,അദബിയ നാസറുദീൻ, ഫാത്തിമാ ബീവി എന്നിവർ നേതൃത്വം നൽകി.