കോട്ടയം: ഏതു മുന്നണിയില്‍ പോകണമെന്ന് കെ. എം മാണിക്ക് തീരുമാനിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസ് (എം) വിഭാഗത്തിന്‍റെ മുന്നണി പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകവേയാണ് തന്‍റെ നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത് എന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു.
കെ. എം മാണി അല്പ സമയം മുന്‍പ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പാണക്കാട് തങ്ങള്‍ക്ക് പുറമെ മുസ്ലിം ലീഗ് നേതാക്കളായ പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.