അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരത്തിലുള്ള അസഹിഷ്ണുതയ്ക്കെതിരേ നാം മുന്നിട്ടിറങ്ങണം. ഇത്തരം അക്രമങ്ങൾക്കെതിരേ ഒരേ ശബ്ദത്തിൽ അപലപിക്കാനും തയാറാകണമെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു.