ഇത് കേരളം ,ദൈവത്തിന്റെ സ്വന്തം നാട് ! ഇവിടെ നടക്കുന്നതോ ശുദ്ധ തെമ്മാടി തരങ്ങളും .നിയമ സംവിധാനവും നീതി പീഠവും സർക്കാരുമൊക്കെ നോക്കുകുത്തികളാകുന്നു .എന്തെ നമ്മുടെ കേരളത്തിൽ ഇത്തരം പേക്കൂത്തുകൾ അരങ്ങു വാഴുന്നു .ഉത്തരം ഒറ്റവാക്കിൽ പറയുന്നതാകും നല്ലത് .”രാഷ്ട്രീയ കഴുകൻ മാരുടെ നെറികെട്ട സമീപനം “- പട്ടിണി മാറ്റാൻ ഒരു നേരത്തെ ആഹാരത്തിനായി യാചിക്കുന്ന യുവാവിനെ കെട്ടിയിട്ട് മർദിച്ചു കൊല്ലുന്നു .സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയുവാൻ അവന്റൊപ്പം ചേർന്ന് നിന്ന് സെൽഫി പകർത്തുന്നു .കാലങ്ങളായി ഈ വന മേഖലയിൽപട്ടിണിയും ദാരിദ്ര്യവും നില നിൽക്കുന്നുണ്ടെന്നാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാകുന്നത് .
പട്ടിണി മാറ്റാൻ ഒന്നും നല്കുന്നില്ലെങ്കിലും ,അവർക്ക് പട്ടിണി മാറ്റാൻ ഒരവസരം എങ്കിലും നൽകേണ്ടതാണ് .ആദിവാസി മേഖലയിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാരുകൾക്ക് സമയമില്ല .പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ഭരണം തന്നെ നിലച്ചിരിക്കുന്ന അവസ്ഥ .നിയമം കൈയിലെടുക്കാൻ കുറെ വൃത്തി കെട്ട കാട്ടാളൻ മാരും
നമ്മുടെ നാടിന്റെ അവസ്ഥ ദയനീയമാണ് .ഒരു ഭാഗത്തു അധികാര വടം വലി മുറുകുമ്പോൾ മറുഭാഗത്ത് എതിരാളികളെ കൊന്നൊടുക്കുന്നു .മട്ടന്നൂരിലെ ഷുഹൈബ് വധത്തിന്റെ ഞെട്ടലിൽ നിന്നും മോചിതരാകും മുൻപേ ,മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു മധുവിനോട് ചെയ്ത ക്രൂരത .
തൊട്ടുപിന്നാലെ വന്നു ,ആ ഞെട്ടിക്കുന്ന വാർത്തയും .പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ സ്വയം ജോലി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തോടെ പണിത വർക്ക് ഷോപ്പിൽ തന്നെ ,തൂക്കു കയർ കുരുക്കേണ്ടി വന്ന സുഗതനെന്ന ഗൃഹനാഥന്റെ അവസ്ഥ