പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് 17 കാരിയുടെ തലയറുത്ത് കൊലപ്പെടുത്തി. മധ്യപ്രേദശിലെ കോത്മയിലാണ് സംഭവം നടന്നത്. ഭോപ്പാല്‍ സ്വദേശിയായ പൂജാ പാനികയാണ് കൊല്ലപ്പെട്ടത്.വ്യാഴ്ച ഉച്ഛയ്ക്ക്‌ശേഷം പരീക്ഷയെഴുതാന്‍ വേണ്ടി സ്‌കൂളിലേക്ക് വരികയായിരുന്നു പൂജാ പാനിക. പെട്ടെന്ന് പെണ്‍കുട്ടിയുടെ പുറകിലെത്തിയ ദിലീപ് സാഹു എന്ന യുവാവ്ആക്രമിക്കുകയായിരുന്നു.കഴുത്തറുത്ത യുവാവ് സംഭവശേഷം രക്ഷപ്പെട്ടു.പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പൂജ. പെണ്‍കുട്ടിയുടെ പുറകെ യുവാവ് നടക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ ഇയാള്‍ കുട്ടിയുടെ ബന്ധുവാണെന്ന് കരുതിയെന്നും സംഭവത്തിന്റെ ദൃക്ഷാക്ഷികള്‍ പറയുന്നു. അപ്രതീക്ഷിതമായാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നതെന്നും ദൃക്ഷാസാക്ഷികള്‍ പറഞ്ഞു.ദിലീപിന്റെ ശല്യം സഹിക്കവയ്യാതെ 2014 ല്‍ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് കൊലപാതകം നടന്നത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിജയ് സിംഗ് പറഞ്ഞു.