വയലിൽ വർക്ക്ഷോപ്പ് നിർമ്മാണം ആരോപിച്ച് AIYF പ്രവർത്തകർ കൊടികുത്തിയ സംഭവത്തിൽ മനംനൊന്ത വർക്ക്ഷോപ്പ് ഉടമ വർക്ക്ഷോപ്പിനുള്ളിൽ തൂങ്ങി മരിച്ചു .പുനലൂർ എം എൽ എ യും വനം മന്ത്രിയുമായ കെ രാജുവിന്റ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ യുവജന സംഘടനയായ aiyf ൻറെ നേതൃത്വത്തിൽ ആണ് വർക്ക് ഷോപ് നിർമാണം പ്രവർത്തകർ തടഞ്ഞത് .പതിനഞ്ച് വർഷങ്ങൾക് മുൻപ് നികത്തിയ വയലിൽ ആശുപത്രി ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട് .ഇതിനിടെയാണ് വർക്ക് ഷോപ് നിർമാണം നടക്കുന്നത് അനധികൃത മായാണെന്ന് ആരോപിച് aiyf രംഗത്തു വരുന്നത് .
പുനലൂർ’വാളക്കോട് വാഗമൺ ആലിൻകീഴിൽ വീട്ടിൽ 65കാരനായസുഗതൻ ആണ് പുലർച്ചെ5 മണിയോടെ വർക്ക്ഷോപ്പിനുള്ളിൽ ആത്മഹത്യ ചെയ്തത് .രണ്ട് ദിവസം മുൻപാപുനലൂർ ഇളമ്പൽ ബിഷപ്പ് ഹൗസിന് സമീപം വയലിൽ അനധികൃത നിർമ്മാണപ്രവർത്തനം ആരോപിച്ച് AIYF പ്രവർത്തകർ കൊടികുത്തുന്നത് – 40 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിലെത്തി ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങുന്നതിനാണ് 15 വർഷം മുൻപ് നികത്തിയ വയൽ പാട്ടത്തിനെടുത്ത് നിർമ്മാണം ആരംഭിച്ചത് .വയലിൽ നിർമ്മാണം അനവധിക്കില്ല എന്നാരോപിച്ചാണ് AIYF പ്രവർത്തകർ നിർമ്മാണം തടഞ്ഞത് .രണ്ട് ദിവസമായ് കൊടി എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് സുഗതൻ നേതാക്കളുടെ പുറകെ നടന്നിരുന്നു. എന്നാൽ കൊടി എടുത്തു മാറ്റാൻ നേതാക്കൾ തയ്യാറായില്ല ഇതേ തുടർന്നാണ് ആത്മഹത്യ –

സുഗതനും കുടുംബവും ആത്മഹത്യ ചെയാൻ തയാറായതിന്റെ സൂചനയാണ് ,സുഗതൻ തൂങ്ങി മരിച്ച സ്ഥലത്തു നിന്നും മനസിലാകുന്നത് .തൊട്ടടുത്തായ് കുടുംബത്തിനായ് മറ്റ് മൂന്ന് കയറുകളും തൂക്കിയിട്ടിട്ടുണ്ട് . സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ് .മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.