മുംബൈയില്‍ ഒരു കോളേജ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ബീഫ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.. ബീഫ് ഇഷ്ടമുള്ളവര്‍ കഴിച്ചോളൂ, പക്ഷെ അത് ആഘോഷമാക്കുന്നതെന്തിനെന്നും നായിഡു ചോദിച്ചു.
മുംബൈയില്‍ ഒരു കോളജ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരം പോലെ എല്ലാവരും ഇത് ആഘോഷമാക്കുകയാണ്. നിങ്ങള്‍ക്ക് ചുംബിക്കണമെങ്കില്‍ ചുംബിക്കാം, അതേപോലെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം. പക്ഷെ അത് ആഘോഷമാക്കേണ്ട കാര്യമല്ല. നായിഡു കൂട്ടിച്ചേര്‍ത്തു.