പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന് പിന്തുണ നല്‍കുന്ന വ്യക്തിയാണ് ജനാര്‍ദ്ദന്‍ മിശ്ര. ശുചിത്വ ബോധവത്കരണമൊക്കെ ശരി പക്ഷെ എംപിയുടെ
ബോധവല്‍ക്കരണം കടുത്തുപോയി എന്നാണ് ജനങ്ങളുടെ അഭിപ്രായം.ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി നഗ്നമായ കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന മധ്യപ്രദേശ് ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.രേവയിലെ ഖജുഹാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ശുചിമുറിയാണ് എംപി വൃത്തിയാക്കിയത്.