ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനിയും സി പി ഐ നേതാവുമായിരുന്ന ആലപ്പുഴ തിരുവമ്പാടി അശ്വഭവനില്‍ എന്‍ കെ ഗോപാലന്‍ (93) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍.
1924 നവംബര്‍ 24ന് ആലപ്പുഴ ബീച്ച് വാര്‍ഡിലെ ഒരു ഇടത്തരം കുടുംബത്തിലാണ് എന്‍ കെ ജനിച്ചത്. 22ാമത്തെ വയസ്സില്‍ ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളിയായി ചേര്‍ന്നു. ഇവിടുത്തെ തൊഴിലാളികള്‍ അന്ന് ഏറെ ചൂഷണം അനുഭവിച്ചിരുന്നു. പൊലീസിന്‍റെയും നാട്ടുപ്രമാണിമാരുടേയും ശല്യം മൂലം സ്ത്രീകള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് എന്‍ കെ ഗോപാലനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിച്ചത്. ആര്‍ സുഗതനുമായുള്ള ബന്ധംമൂലം എന്‍ കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. ആസ്പിന്‍വാള്‍ കമ്പനിയിലെ സഹ പ്രവര്‍ത്തകനായിരുന്ന വി എസ് അചുതാനന്ദനും എം ടി ചന്ദ്രസേനനോടുമൊപ്പം ചേര്‍ന്ന് എന്‍ കെയും തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കി. 29 തൊഴിലാളികള്‍ കൊല്ലപ്പെട്ട പുന്നപ്ര സമരത്തിന്‍റെ മുന്‍നിരയില്‍ എന്‍ കെ ഉണ്ടായിരുന്നു.
ഭാര്യ പരേതയായ ദേവകി. മക്കള്‍: പ്രസന്ന (റിട്ട. കെ എസ് ഡി പി), ലളിതാംബിക, കനകാംബിക, പ്രസേനന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി). മരുമക്കള്‍: ചിത്തരഞ്ജദാസ്, ശ്രീഘനദാസ്, മോഹനന്‍, അനിത.