പോലീസ് സ്റ്റേഷന് നേരെ മദ്യ കുപ്പി എറിഞ്ഞവർ അറസ്റ്റിൽ
ബൈക്കിലെത്തിനെയ്യാര്‍ഡാം പോലീസ് സ്റ്റേഷന് നേരെ ബീയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി. കള്ളിക്കാട് പഴയ ചന്തയ്ക്ക് സമീപം കാവുവിള ദിവ്യാ ഭവനില്‍ ചന്തു എന്ന വിനോദ് (27), കള്ളിക്കാട് മുണ്ടവന്‍കുന്ന് സ്വാദേശികളായ അജിത് (27), സുധീഷ് (26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ ഇവര്‍ സ്‌റ്റേഷന് മുന്നില്‍ ഇറങ്ങിയ ശേഷം അസഭ്യ വര്‍ഷം നടത്തുകയും കൈയില്‍ കരുതിയിരുന്ന ബീയര്‍ കുപ്പികളും കല്ലുകളും വലിച്ചെറിയുകയും ചെയ്തത് എന്ന് നെയ്യാര്‍ ഡാം പോലീസ് അറിയിച്ചു. ടൂറിസം പോലീസ് അസി. സെന്റര്‍ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് എസ്.ഐ യും പോലീസുകാരും നില്‍ക്കുമ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. ഈ സമയം സ്‌റ്റേഷനില്‍ വനിതാ പോലീസുകാര്‍ മാത്രം ആണ് ഉണ്ടായിരുന്നത്. സംഭവ ശേഷം സ്ഥലത്ത് നിന്നും അജിത്തും സുധീഷും രക്ഷപ്പെട്ടെങ്കിലും സംഘത്തില്‍ പെട്ട വിനോദിനെ പോലീസുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ശേഷം നടത്തിയ തെരച്ചിലില്‍ രക്ഷപ്പെട്ട മറ്റു രണ്ടുപേരെയും പുലര്‍ച്ചെ പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ വിനോദും സുധീഷും കാട്ടാക്കടയിലെ പ്രവാസി ആംബുലന്‍സ് സര്‍വ്വീസിലെ ഡ്രൈവര്‍മാരാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും നെയ്യാര്‍ ഡാം എസ്.ഐ.സതീഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.