കെ എസ് യു വിൻറെ ആലപ്പുഴയിലെ സമരകാഹള വേദിയിൽ നിന്നും,പുത്തനുടുപ്പിട്ട കുഞ്ഞുങ്ങൾക്ക് നേതാക്കൾ മന്ത്രിച്ചു നൽകിയത് പച്ച തെറിയും പൂരപ്പാട്ടും ! രാഷ്ട്രീയത്തിന്റെ അക്ഷര മാലകൾ പഠിക്കും മുൻപേ , നീലപതാകയേന്തി ആ 12 കാരൻ വിളിക്കുന്ന പൂരപ്പാട്ടിൽ എന്തേ സാംസ്കാരിക കേരളത്തിന് പ്രതിഷേധമില്ലാതെ പോയി ? വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നാളെയുടെ വാഗ്ദാനങ്ങൾക്ക് വഴികാട്ടി നൽകേണ്ടവരാണ് ,അല്ലാതെ വഴിതെറ്റിക്കുവാനുള്ളവരല്ല .ആ 12 കാരന്റെ രാഷ്ട്രീയം എന്തെന്നറിയില്ല .പക്ഷെ ആ വിളികൾ ഒരു കുട്ടിയും പഠിക്കാൻ പാടില്ലാത്തതാണ് എന്തായാലും ആ കൂട്ടിയുടെ വീട്ടുകാർ എങ്കിലും ഇത്തരം വൃത്തികേടുകൾ പ്രോത്സാഹിപ്പിക്കരുത് .ഇത് നാളെ നമ്മുടെ സമൂഹത്തിനു തന്നെ ഭീഷണിയാണ് .കൊച്ചു കുട്ടികളെ കൊണ്ട് ഇത്തരം മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതിൽ നിന്നും വിദ്യാർത്ഥി സംഘടനകളും പിന്മാറണം .
കേരള രാഷ്ട്രീയത്തിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനും ,അത് പ്രാബല്യത്തിൽ കൊണ്ടുവരാനും എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണം .അക്രമങ്ങൾക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ എല്ലാവരും ഒരുമിച്ച് കൈകോർക്കണം . “വാൽ ക്കഷണം : ആവേശം മൂത്തു മുദ്രാവാക്യം വിളിച്ചവരൊക്കെ ,സമ്മേളന വേദിയിൽ വൈദ്യുതി നിലച്ചപ്പോൾ ഓടി ഒളിച്ചു വത്രേ ,വേദിയിൽ രമേശ് ചെന്നിത്തല യും ,എംഎം ഹസനുമൊക്കെഇരിക്കുമ്പോഴായിരുന്നു ഇത് .കൊടിക്കുന്നിൽ സുരേഷ് ആവുന്നത്ര വിളിച്ചു പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല .” ജീവനെ പേടിയുള്ളവർ ഓടി പോയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സുരേഷേ എന്നൊരു ചോദ്യം വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയുക . https://www.facebook.com/JagrathaNews/videos/406929936419256/