അഡാർ ലൗവിലെ ഗാനത്തിനെതിരെ പ്രതികരിച്ചവർക്ക് ചുട്ട മറുപടിയുമായി യുവതലമുറ.അനിൽ തോമസ് സംവിധാനം ചെയ്ത് സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ചൂണ്ടികാണിച്ചു കൊണ്ടാണ് ,സിനിമാ മേഖലയിൽ നിർമ്മാണ രംഗത്തു പ്രവർത്തിക്കുന്ന പ്രവാസിയായ സുഹൈൽ ജമാൽ രംഗത്തു വന്നിരിക്കുന്നത് .
അ ഡാർ ലൗവിലെ ഗാനത്തിൽ മത വിശ്വാസം സ്വന്തമാക്കുന്നവർക്ക് ,മിന്നാമിനുങ്ങിന്റെ സംവിധായകൻ അനിൽ തോമസ് ചെയ്ത ഇസ്ലാം മത വിരുദ്ധ രംഗം ചൂണ്ടിക്കാട്ടിയാണ് സുഹൈൽ മറുപടി നൽകുന്നത് “മത പണ്ഡിതനായ ഇസ്ലാം മത വിശ്വാസി “പലിശയ്ക്ക് വേണ്ടി വിലപേശുന്ന “മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ രംഗം ചൂണ്ടികാട്ടുന്ന സുഹൈൽ ,അ ഡാർ ലൗവിലെ ഗാനത്തിനെതിരെ രംഗത്തു വന്നവരുടെ മതത്തോടുള്ള ആത്മാർത്ഥതയെ ചോദ്യം ചെയുകയാണ് . അ ഡാർ ലൗവിലെ ഗാനത്തിനെതിരേ രംഗത്തു വന്നവരുടെ ഗൂഢ ലക്ഷ്യങ്ങൾ എന്തൊക്കെ യെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു ,എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ജാഗ്രതാ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .ഇതിന്റെ പൂർണ ദൃശ്യങ്ങൾ കാണാൻ സന്ദർശിക്കുക www.jagratha.സുഹൈലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ച യാണ്