വരന് വിവാഹ സമ്മാനമായി വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയത് ഒരു ഹനുമാന്‍ കുരങ്ങിനെ .ഹരിയാനയില്‍ ആന്നു സംഭവം . . വിവാഹത്തിന് മുന്‍പ്നടന്ന സംഭാഷണങ്ങളില്‍ കൃഷിയിടങ്ങളില്‍ കുരങ്ങ് നടത്തുന്ന നാശനഷ്ടങ്ങളെപ്പറ്റി വരന്‍റെ വീട്ടുകാര്‍ സംസാരിക്കാനിടയായി. ഇതാണ് വിവാഹത്തിന് സമ്മാനമായി ഹനുമാന്‍ കുരങ്ങിനെ നല്കാന്‍ വധുവിന്‍റെ വീട്ടുകാര്‍ തീരുമാനിച്ചതിന് കാരണം. സാധാരണ കുരങ്ങുകള്‍ക്ക് ഹനുമാന്‍ കുരങ്ങിനെ ഭയമാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
വാര്‍ത്ത നാട്ടില്‍ പാട്ടായി. അതുപോലെതന്നെ വാര്‍ത്ത വന്യജീവി സംരക്ഷണ വകുപ്പിലും എത്തി. വന്യജീവി വകുപ്പ് ഹനുമാന്‍ കുരങ്ങിനെ കസ്റ്റഡിയില്‍ എടുക്കുകയും വരന്‍റെ പേരില്‍ കേസെടുക്കുകയും ചെയ്തു.