അഡാർ ലവിലെ ഹിറ്റ് ഗാനത്തിന് നിരോധനം ഏർപ്പെടുത്തണമെന്ന്ആവശ്യപ്പെട്ട് രംഗത്തു വന്നവരുടെ ഗൂഢ ലക്ഷ്യങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു .സിനിമാ രംഗത്തെയും ,ആ മേഖലയിലെയും ആയിരങ്ങളുടെ അധ്വാനത്തെ ഒരു സമുദായത്തിന്റെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നു എന്ന തരത്തിൽ വ്യാഖ്യാനിച് സമൂഹത്തിൽ മുസ്ലിം സമുദായത്തെ മുഴുവൻ അപമാനിക്കുന്നതിനു വേണ്ടിയാണോ ഇക്കൂട്ടർ രംഗത്ത് വന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു .ഒരു സിനിമയും അതിലെ ഗാനങ്ങളും പിറവിയെടുക്കുന്നത് ആ ചിത്രത്തിന്റെ സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനനുസരിച്ചായിരിക്കും .അ ഡാർ ലൗവിലെ സംവിധായകനും പരാതിക്കാരുടെ സമുദായത്തിൽ നിന്നുള്ളയാൾ തന്നെയാണ് .ഒമർ എന്ന സംവിധായകൻ സ്വന്തം സമുദായത്തെ അപമാനിക്കുവാൻ രംഗത്തു വരുമോ എന്നതാണ് ആദ്യ ചോദ്യം രാജ്യത്ത് എങ്ങുനിന്നും ഉയരാത്ത ഒരു പ്രതിഷേധമായിരുന്നു മലയാള സിനിമയായ അ ഡാർ ലൗവിലെ ഗാനത്തിനെതിരെ കേരളത്തിന് പുറത്തു നിന്നും പരാതി ഉണ്ടാകാൻ കാരണം .പരാതിക്കാർക്ക് എന്താണ് ഗാനമെന്ന് പോലും മനസിലായിട്ടുണ്ടാകില്ല .പരാതിക്കു പിന്നിൽ സിനിമാ മേഖലയിലെ കിടമത്സരമാണോയെന്നും സംശയം ശക്തമാവുകയാണ് .കേരളത്തിൽ ഇത് പതിവ് സംഭവമാണെന്ന് പരസ്യമായ രഹസ്യവുമാണ് .പുതു മുഖ സംവിധായകർക്കും ,നടീ -നടന്മാർക്കുമെതിരെ സിനിമാമേഖലയിൽ ഇപ്പോഴും അയിത്തം കല്പിക്കപെടുന്നതിന്റെ അവസാന ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിലെന്നും ചൂണ്ടി കാണിക്കാതെ വയ .
ഒരു സിനിമയെ കൂട്ടമായി ആക്രമിക്കുമ്പോൾ ,ഈ മേഖലയിൽ നിന്നും ആരും പ്രതിരോധം തീർത്തു രംഗത്ത് വരാറും ഇല്ല .എല്ലാവരും സ്വന്തം നിലനില്പിനു വേണ്ടി നിലയുറപ്പിക്കുമ്പോൾ നമ്മുടെ സംസ്കാരം ആർക്കൊക്കെയോ വേണ്ടി അടിയറവു വയ്ക്കപ്പെടുകയാണ്