ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി പിസി വിഷ്ണുനാഥിനെ വീണ്ടും മത്സരിപ്പിക്കും .ചെങ്ങന്നൂർ മുൻ എം എൽ എ കൂടിയാണ് പിസി വിഷ്ണുനാഥ് .കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയ വിഷ്ണുനാഥിനെ ശോഭനാ ജോർജ് റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപെടുത്തിയിരുന്നു .മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം
കോൺഗ്രസ് ഉമ്മൻചാണ്ടി വിഭാഗവുമായി ഇടഞ്ഞു നിന്നിരുന്ന കൊടിക്കുന്നിൽ സുരേഷിനെ അനുനയിപ്പിച് ചെങ്ങന്നൂരിൽ പിസി വിഷ്ണുനാഥിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറക്കാനും തീരുമാനമായിട്ടുണ്ട് .തിരുവഞ്ചൂർ രാധാകൃഷ്ണനും , ബെന്നി ബഹനാനും ആണ് അനുനയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
പിസി വിഷ്ണുനാഥുമായി അകലം പാലിക്കുന്ന ശോഭനാ ജോർജിനെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രംഗത്തിറക്കാനും കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നുണ്ട് .പിസി വിഷ്ണുനാഥ് തന്നെ ശോഭനാ ജോർജുമായി ചർച്ച നടത്തിയതായാണ് വിവരം .