ബാർകോഴ കേസിൽ കെഎം മാണിയെ കുടുക്കിയാൽ പൂട്ടിയ ബാറുകൾ തുറന്നു നൽകുമെന്ന് വാഗ്ദാനം നൽകിയ കോടിയേരി ബാലകൃഷ്ണൻ ,വാഗ്ദാനം പാലിക്കാത്തതെന്തുകൊണ്ട് ?അല്ലെങ്കിൽ ഗുരുതര ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാൻ കോടിയേരി എന്ത് കൊണ്ട് തയാറാകുന്നില്ല ?കഴിഞ്ഞ ദിവസം വരെയും മാണിയെ കുടുക്കിയത് കോൺഗ്രസ്സ് നേതാക്കളെന്ന് വാതോരാതെ വിളിച്ചു കൂവിയ മാണി കോൺഗ്രസ് നേതാക്കൾ എന്തു കൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നത്കോടിയേരി ബാലകൃഷ്ണനിതു കഷ്ടകാലം തന്നെ .മക്കൾക്കെതിരെ ദുബായിൽ ക്രിമിനൽ കേസ് ,ഇലക്ഷന് സ്വത്ത് സംബന്ധിച്ചു തെറ്റായ വിവരം നൽകിയെന്ന പുതിയ ആരോപണം ,ബിജു രമേശിന്റെ വെളിപ്പെടുത്തൽ എല്ലാം കോടിയേരിയെ വേട്ടയാടുകയാണ് .ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കാണ് ഇനി എല്ലാവരുടെയും ശ്രദ്ധ .ഗുരുതരമായ ആരോപണങ്ങളെ തള്ളിക്കളയുവാൻ കോടിയേരി ബാലകൃഷ്ണൻ ഇനിയും തയാറാകാത്തത് ,അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങളെ കൗതുകത്തോടെ നോക്കികാണുകയാണ് രാഷ്ട്രീയ കേരളം .ഇനി ഒരു തവണകൂടി അദ്ദേഹം സെക്രട്ടറി ആകുമോയെന്നും സംശയം ഉണ്ട്
വി എസ് അച്യുതാനന്ദന്റെ മൗനം നല്ലൊരു ശതമാനവും cpm ന് അനുകൂലമാണെങ്കിലും , അടുത്തിടെ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളെല്ലാം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണ് .കാരണങ്ങൾ ഏറെ സമ്മാനിച്ചത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും .ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ പാർട്ടിയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും