ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മദ്യത്തിന് നിരോധനമേര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ മന്ത്രി ജയന്ത് മലായിയ. പകരം മദ്യ ഉപയോഗത്തിനെതിരെ ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കും. മദ്യം നിരോധിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നര്‍മദാ നദിയുടെ അടുത്തുള്ള എല്ലാ മദ്യഷോപ്പുകളും പൂട്ടിക്കുമെന്ന് ‘നമാമി ദേവി നര്‍മദേ’ ‘സേവാ യാത്ര’ ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ അറിയിച്ചിരുന്നു.
മദ്യഷോപ്പുകള്‍ പൂട്ടിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് ധനകാര്യ മന്ത്രി നയം വ്യക്തമാക്കിയത്.