അഞ്ജലി കുമാരി ,7 വയസ്, ഇളയ സഹോദരന്‍ 18 മാസം പ്രായമുള്ള കേശവ് കുമാര്‍ , ഇവര്‍ ഏതൊരു കൊച്ചുകുട്ടികളെപ്പോലയും കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ചു കഴിയേണ്ട പ്രായം, എന്നാല്‍ അവര്‍ ഇന്ന് സമൂഹത്തില്‍ ബാല്യക്കാരല്ല, വൃദ്ധരാണ്. അവര്‍ വീട്ടില്‍ മുത്തച്ഛനും, മുത്തച്ഛിയുമായിക്കഴിയുന്നു. ഇതൊരു കെട്ടുകഥയോ, സിനിമാക്കഥയോ അല്ല. ഒരു യഥാര്‍ത്ഥ ജീവിത കഥ തന്നെയാണ്.
അഞ്ജലി ജനിച്ചപ്പോള്‍ അവളുടെ തൊലി ചുക്കി ചുളിയുകയും വേദന ഉണ്ടാകുകയും ചെയ്തിരുന്നു. ഡോക്ടറുടെ പക്കല്‍ ചെന്നിരുന്നെങ്കിലും അവര്‍ കൈ മലര്‍ത്തുകയായിരുന്നു, അഞ്ജലി ഇന്ന് ഒരു ഒരു വൃദ്ധ ആയി മാറിയിരിക്കുന്നു. അനുജന്‍ കേശവിന്റെ സ്ഥിതിയും വ്യത്യസ്ഥം അല്ല. 11 വയസ്സ്കാരി ശില്പക്ക് കുഴപ്പമൊന്നും ഇല്ല, അവള്‍ സുന്ദരിയാണെന്നും അമ്മ റിങ്കി ദേവി പറയുന്നു.അലക്ക് തോഴുലാളിയാണ് അച്ഛന്‍ ശത്രുഗ്നന്‍ 4500 രൂപയാണ് മാസ ശമ്പളം അതുകൊണ്ട് തന്നെ തുടര്‍ ചികിത്സ നടത്താന്‍ ഈ കുടുംബത്തിനു കഴിയില്ല.
ഇങ്ങേനെയൊക്കെ ആണെങ്കിലും അഞ്ജലി അപമാനം സഹിച്ചു ഇപ്പോഴും സ്കൂളില്‍ പോകുന്നു, തന്‍റെ ഇളയ രണ്ട് മക്കളുടെ സ്ഥിതിയില്‍ അമ്മ റിങ്കി ദേവിക്ക് സങ്കടം അടക്കാന്‍ ആകുന്നില്ല മറ്റുമാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല, പലശ്രമങ്ങള്‍ നാട്ടുകാരും വീട്ടുകാരുംനടത്തിനോക്കി എല്ലാം വെറുതെയായി,
ഏതായാലും ഇവരുടെ അവസ്ഥ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ആതിനാല്‍ തന്നെ അപൂര്‍വമായ രോഗാവസ്ഥ ആയതിനാല്‍ ചിലപ്പോള്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും മക്കള്‍ക്ക് ചികിത്സ വാഗ്ദാനം ലഭിക്കും എന്ന പ്രതീക്ഷയില്‍ ആണ് കുടുംബം.അപൂര്‍വ്വ ജനിതക രോഗങ്ങളായ പ്രഗേറിയയുടെയും ക്യൂട്ടിക് ലാക്‌സയുടെയും ഇരകളാണ് ഈ കുട്ടികള്‍. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ല. ഈ രോഗം ബാധിച്ചവര്‍ 13 വയസ്സിനപ്പുറം ജീവിക്കാറില്ല.