നരേന്ദ്ര മോദിയുടെ പിന്നോട്ടുനോക്കി സമീപനം കൊണ്ടാണ് നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്ത് നടപ്പിലാക്കാന്‍ ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥം കര്‍ണാടകയിലെ ഹോസ്പെട്ടിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നിശിതമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ജിഎസ്ടിയെ ‘ഗബ്ബർസിങ് ടാക്സ്’ എന്നാണ് വിശേഷിപ്പിച്ചത്.രാജ്യത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പാർലമെന്റിൽ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു