ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണ്

Mahitha by Mahitha
February 9, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായാണു യോഗം തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണു മന്ത്രിസഭ വെള്ളിയാഴ്ച ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് എത്താതെ മന്ത്രിമാര്‍ മുങ്ങിയത് പാര്‍ട്ടി സമ്മേളനങ്ങളിലും സ്വകാര്യ ചടങ്ങുകളിലേക്കും.ഇതോടെയാണ് ക്വാറം തികയാത്തതിനെ തുടര്‍ന്നു മന്ത്രിസഭാ യോഗം തീരുമാനം ഒന്നും എടുക്കാതെ പിരിഞ്ഞത്. 19 അംഗ മന്ത്രിസഭയിലെ 13 പേരും യോഗത്തിന് എത്തിയില്ല.സിപിഐ മന്ത്രിമാരായ വിഎസ് സുനില്‍ കുമാര്‍, പി. തിലോത്തമന്‍, കെ. രാജു, ഇ. ചന്ദ്രശേഖറും വയനാട്ടിലെയും കണ്ണൂരിലെയും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും ,സിപിഐഎം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി. രവീന്ദ്രനാഥ്, എ.സി മൊയ്തീന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.കെ ശൈലജ എന്നിവര്‍ അവരവരുടെ മണ്ഡലങ്ങളിലെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്നത്.

എല്‍ഡിഎഫ് മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണ്.ഇത് പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുന്‍പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണത്തിനേക്കാള്‍ മന്ത്രിമാര്‍ക്ക് താല്പര്യം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ്.മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ക്യാബിനറ്റ് യോഗം വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണ്” -രമേശ് ചെന്നിത്തല ഫേയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി

ShareTweetSendShareShare
Previous Post

മുലപ്പാലിനായി നിര്‍ത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു.

Next Post

പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍.

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA