ബിഡിജെഎസ് ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന സൂചന, തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ അതിരൂക്ഷമായ പരസ്യ പ്രതികരണ൦ നടത്തിയിരുന്നു . അപ്പോഴെല്ലാം മൗനം പാലിച്ച തുഷാര്‍ വെള്ളാപ്പളളി മുന്നണി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ തുറന്നു കാട്ടി രംഗത്തെത്തുന്നത് ഇതാദ്യമായാണ് .സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കൂടിയായ തുഷാര്‍ പറഞ്ഞു.എന്‍ഡിഎയോട് ബിഡിജെഎസ് സീറ്റ് ആവശ്യപ്പെടില്ല. ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ആലപ്പുഴ ജില്ലാക്കമ്മറ്റിക്കും ഇതേവികാരമാണ് ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന കമ്മറ്റി കൈക്കൊള്ളും.
ബിഡിജെഎസ് തനിച്ച് മത്സരിക്കുമെന്ന സൂചനയാണ് തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നത്.