തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡേഴ്സിന് നേരെ വീണ്ടും ആക്രമണം. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ശിവാങ്കിയുടെ ഗൃഹപ്രവേശനത്തിനെത്തിയവരെയാണ് സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം ആക്രമിച്ചത്. വട്ടിയൂര്‍ക്കാവിനടുത്ത് കച്ചാണിയിലാണ് സംഭവം. ചടങ്ങിനെത്തിയ കാർത്തിക, വിനീത, അളകനന്ദ എന്നിവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു നിർത്തികയ്യേറ്റം ചെയ്തു. വാഹനത്തിന്‍റെ താക്കോൽ വലിച്ചെടുക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തു. പെൺ വേഷത്തിലെത്തിയ ആണുങ്ങൾ എന്നും പറഞ്ഞാണ് വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വലിയതുറയിലും സമാന സംഭവം നടന്നിരുന്നു.