വിശ്വാസം അതല്ലേ എല്ലാം ? എന്നാല്‍ വ്യതസ്തമായ ഒരു വിശ്വാസത്തെ പറ്റിയാണ് പറയാന്‍ പോവുന്നത് . ഇവിടെ ഹീറോ മഞ്ച് ആണ് .മഞ്ച് പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട് കേരളത്തില്‍. ആലപ്പുഴ ജില്ലയിലെ തലവടിയിലാണ് ഈ ഒരു അപൂര്‍വ്വ അമ്പലം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരു കുട്ടി മഞ്ച് അമ്പല നടയില്‍ വച്ചു. തൊഴുതു മടങ്ങി വന്നപ്പോള്‍ മഞ്ച് കാണാനില്ല. ഇതറിഞ്ഞ ഭക്തരാണ് മുരുകനെ പ്രീതിപ്പെടുത്താനായി മഞ്ചുമായി ക്ഷേത്രത്തില്‍ എത്തിത്തുടങ്ങിയത്. ഇത് പിന്നീട് ആചാരത്തിന്റെ ഭാഗമാവുകയും ചെയ്തു.
ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച ദ്രവ്യങ്ങളില്‍ പ്രധാനി മഞ്ച് തന്നെ. ക്ഷേത്രത്തില്‍ കുട്ടികളെ തുലാഭാരം തൂക്കുന്നതും മഞ്ച് കൊണ്ട് തന്നെയാണ്. ക്ഷേത്രത്തിനു സമീപത്തുള്ള കടകളില്‍ എല്ലാം തന്നെ മഞ്ച് തന്നെയാണ് പ്രധാന കച്ചവടം. ക്ഷേത്രത്തിലേക്കെത്തുന്ന ആളുകളുടെ കയ്യില്‍ എല്ലാം തന്നെ മഞ്ച് പായ്ക്കറ്റ് കാണാന്‍ കഴിയും. തെക്കന്‍ പളനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലാണ് ഈ അപൂര്‍വ്വ വഴിപാടുള്ളത്. ക്ഷേത്ര പ്രതിഷ്ഠയായ മുരുകനെ മഞ്ച് മുരുകന്‍ എന്നാണ് അറിപ്പെടുന്നത്.