സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ കോടിയേരിക്ക് കുരുക്കു മുറുക്കി മക്കൾ .ബിനോയ് കോടിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയും ,കോടിയേരി ബാലകൃഷ്ണന് തലവേദന സൃഷ്ടിക്കുന്നു .തട്ടിപ്പു കേസിൽ യാത്രാ വിലക്ക് നേരിടുന്ന ബിനോയ് നിലവിൽ ദുബായിലാണ് .ഇതിന് പിന്നാലെയാണ് ബിനീഷ് കൊടിയേരിക്കെതിരെ ഖിസൈസ് പോലീസ് സ്റ്റേഷനിൽ സിവിൽ കേസ് നിലനിൽക്കുന്നതായി വാർത്ത പുറത്തു വന്നിരിക്കുന്നത് .ദുബായിൽ കാലുകുത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലിടും .ബിനീഷും തട്ടിപ്പ് കേസിലെ പ്രതി .സൗദി ആസ്ഥാനമായുള്ള ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം മുങ്ങിയെന്നാണ് കേസ് .നിലവിൽ ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ പോലീസ് .
ഇരു വിഷയത്തിലും കോടിയേരി ബാലകൃഷ്ണൻ ഇനിയും പ്രതികരിച്ചിട്ടില്ല.നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറി ആണ് കോടിയേരി .മക്കൾ സൃഷ്ടിച്ച പ്രശ്നങ്ങൾ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും ,ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് അദ്ദേഹത്തെ കുഴയ്ക്കുന്നത് .സംസ്ഥാനസംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിലെങ്കിൽ ,സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ട് കൊടിയേരിയോട് തല്ക്കാലം മാറി നില്ക്കാൻ ആവശ്യപ്പെടും .ബാങ്ക് നിയോഗിച്ച സംഘo ,ബിനീഷ് ഉന്നത നേതാവിന്റെ മകനാണെന്നാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത് .ഈ സാഹചര്യത്തിൽ ഉന്നത പദവികൾ വഹിക്കുന്ന പാർട്ടി നേതാക്കൾക്കും കുടുംബങ്ങൾക്കും മാതൃകാ പെരുമാറ്റ ചട്ടങ്ങൾ കൊണ്ട് വരാൻ ആലോചിക്കുകയാണ് .
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇത് സംബന്ധിച്ച് ,വി എസ് അച്യുതാനന്ദനുമായി ഫോണിൽ ബന്ധപെട്ടതായാണ് വിവരം .വി എസ് അനുകൂല വിഭാഗവും സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടി രംഗത്തു വരും .ബിനോയ് കോടിയേരിക്ക് എതിരെ പരാതി ഉണ്ടെന്ന് ആദ്യം വാർത്ത പുറത്തു വിട്ടതും സിപിഎം കേന്ദ്ര നേതൃത്വം ആണ് .തിരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ കോൺഗ്രെസ്സുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാടിനെ ശക്ത മായി എതിർത്തു വോട്ടിനിട്ട് പരാജയപ്പെടുത്തിയ സംഭവത്തിന് ചുക്കാൻ പിടിച്ചത് സിപിഎം കേരള ഘടകമായിരുന്നു .ഇതിൽ പൂർണ്ണ പരാജിതനായ യെച്ചൂരി കിട്ടിയ അവസരം കേരള ഘടകത്തിനെതിരെ അവസരോചിതമായി ഉപയോഗപ്പെടുത്തി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .
റിജോ പത്തനാപുരം എഡിറ്റർ ഇൻ ചീഫ്