ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ സൗരോര്‍ജ പദ്ധതിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെയാണു പുതിയ പ്രഖ്യാപനം.ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി ഈ മേഖലയില്‍ നിന്നുള്ള തിരിച്ചടികളില്‍ നിന്ന കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാരമ്പര്യേതര ഊര്‍ജ ഉത്പാദന രംഗത്തേക്ക് ചുവടുമാറ്റുന്നത്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് സൗദി ലക്ഷ്യമിടുന്നത്. കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലാണു പുതിയ പദ്ധതിക്കു തുടക്കം കുറിക്കുന്നത്.