കേരളത്തിലെ ആധുനിക വ്യവസായിയുടെ ദീർഘകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിച്ചു. പറഞ്ഞു വരുന്നത് വിവാദങ്ങൾ കൊണ്ടും അല്ലാതെയും എന്നും വാർത്തകളിൽ നിറഞ്ഞുനിന്ന സ്വര്ണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിനെപ്പറ്റിയാണ്.
ഒരു ദിവസം ജയിലിൽ കിടക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിനായി
ജയില്‍ അധികൃതര്‍ക്ക് അഞ്ഞൂറ് രൂപ നല്കിയയാണ് ബോബി ഒരു ദിവസം ജയിലിൽ കിടന്നത്.
തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം.
കേരളത്തിലാണെങ്കില്‍ ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിന് വേണ്ടി, 15 വര്‍ഷം മുമ്പ് കേരളത്തിലെ ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല.
24 മണിക്കൂര്‍ ജയില്‍ വാസത്തിനിടെ, ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ജയിലിലെ അന്തേവാസികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവര്‍ക്കും കൊടുക്കുക. ബോബിയും കഴിച്ചത് അത് തന്നെ ആയിരുന്നു.
‘ഫീല്‍ ദ ജയില്‍’ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതുന്നത്.
ഫെബ്രുവരി അഞ്ചിന് രാവിലെ ആയിരുന്നു അദ്ദേഹം 24 മണിക്കൂര്‍ ജയില്‍ ജീവിതം ആസ്വദിക്കാന്‍ എത്തിയത്. അഞ്ഞൂറ് രൂപ അഞ്ഞൂറ് രൂപയാണ് സംഗറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ഒരു ദിവസം താമസിക്കാനുള്ള ഫീസ്