കാമുകിക്കു വേണ്ടി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി തുഗ്ലക്കബാദ് സ്വദേശിയായ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാമുകിക്കൊപ്പം ജീവിക്കുന്നതിനായിട്ടാണ് സുരേഷ് ആദ്യ ഭാര്യയായ മരിയ(30)യെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതദേഹം കിടക്കയ്ക്കടയില്‍ ഘടിപ്പിച്ചിരുന്ന പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്.
18 ദിവസമാണ് മൃതദേഹം ഇതിനുള്ളില്‍ ഒളിപ്പിച്ചുവച്ചത്. പോലീസ് രേഖകള്‍ പ്രകാരം ജനുവരി 11നാണ് കൊലപാതകം നടന്നത്