സഞ്ചാരം യാത്രാ പരിപാടികളിലൂടെ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര.പ്രമുഖ വ്യവസായി കൂടെയായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ റിസോര്‍ട്ടിനെതിരെ പരാതി.
ജോര്‍ജ് കുളങ്ങരയുടെ കോട്ടയം വൈക്കത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കായല്‍ കയ്യേറ്റം നടത്തിയാണു .കയ്യേറ്റം സ്ഥീകരിച്ച കളക്ടറും തഹിസല്‍ദാരും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പക്ഷേ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം.