കേരളത്തില്‍ എടിഎം കവര്‍ച്ച തുടര്‍ക്കഥയാവുന്നു .തിരുവനതപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തി . ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ മോഷണശ്രമമല്ല സാമൂഹികവിരുദ്ധര്‍ തകര്‍ത്തതായിരിക്കാമെന്ന് പൊലീസ് പറയുന്നു.യന്ത്രത്തിന് തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചില്ലു വാതില്‍ മാത്രമെ തകര്‍ത്തിട്ടുള്ളുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുട്ടെന്നും എസ്ബിഐ അധികൃതര്‍ എത്തിയതിനുശേഷം തുടര്‍ നടപടികള് സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു .