പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി വിജിലൻസ് കോടതിയിൽ നടൻ ജയസൂര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നതു അടുത്ത മാസം 12ലേക്കു മാറ്റി.
കൊച്ചി ചെലവന്നൂർ കായൽ കൈയേറി ചുറ്റുമതിൽ നിർമിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ കേസുള്ളതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ജയസൂര്യ കോടതിയിൽ അപേക്ഷ നൽകിയത്