വീ .ട്ടി ബല്‍റാം എ .കെ ജിക്ക് എതിരെ നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു .വിവാദങ്ങള്‍ ചൂടാറും മുന്‍പേ സര്‍ക്കാര്‍ ചിലവില്‍ ബല്‍റാമിന് തിരിച്ചടി കൊടുത്തിരിക്കുകയാണ് പിണറായി ഗവണ്മെന്‍റ്.എ .കെ ജിയുടെ ജന്മ നാട്ടില്‍ സ്മാരകം പണിയുന്നതിനായി 1൦ കോടി നീക്കി വച്ചിരിക്കുകയാണ് സര്‍ക്കാര്‍ .
ഇതിനെതിരെ വീ .ട്ടി ബല്‍റാം പ്രതികരിച്ചത് ഇങ്ങനെ ;
കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന് കണ്ണൂരിൽ സ്മാരകം നിർമ്മിക്കുന്നതിനായി ഇന്നത്തെ ബജറ്റിൽ 10 കോടി രൂപ പൊതുഖജനാവിൽ നിന്ന് അനുവദിച്ചിരിക്കുന്നു. പുന്നപ്ര വയലാറിൽ സ്മാരകത്തിനായി 10 കോടി വേറെയുമുണ്ട്. ഭരിക്കുന്ന സർക്കാരിന് അതിനെല്ലാം അധികാരമുണ്ടായിരിക്കാം, എന്നാൽ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാർത്ഥമാണെങ്കിൽ സർക്കാർ ചെയ്യേണ്ടത് തിരുവനന്തപുരത്ത് സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തിൽ നിന്ന് സിപിഎം പാർട്ടി ഓഫീസ് പൂർണ്ണമായി ഒഴിപ്പിച്ച് അത് പൊതുജനങ്ങൾക്ക് പ്രാപ്യമായ തരത്തിൽ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ്. അല്ലാത്തപക്ഷം കണ്ണൂരിൽ വീണ്ടുമൊരു പാർട്ടി ഓഫീസ് നിർമ്മിക്കാനായി സർക്കാർ ഖജനാവിലെ പത്ത് കോടി രൂപ ധൂർത്തടിക്കുന്ന അധികാര ദുർവിനിയോഗമായി കാലം അതിനെ വിലയിരുത്തുമെന്ന് തീർച്ച.