രാജിക്കിടയാക്കിയ സംഭാഷണം ശശീന്ദ്രന്‍ നിഷേധിക്കാത്തിടത്തോളം അദ്ദേഹം ധാര്‍മികമായി കുറ്റവിമുക്തനായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട്.അതുകൊണ്ട് തന്നെ എ.കെ.ശശീന്ദ്രന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ഇന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ഗതാഗത മന്ത്രി സ്ഥാനത്തേക്ക് ആണ് ശശീന്ദ്രന്‍ തിരിച്ചു വരാന്‍ ഒരുങ്ങുന്നത് .എല്‍ഡിഎഫിനു ശശീന്ദ്രനെ മന്ത്രിസഭയിലേക്കു വീണ്ടും ആനയിക്കുന്നതില്‍ കുറ്റബോധമില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.