നരേന്ദ്രമോഡി സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കും. പകല്‍ പതിനൊന്നിനാണ് ബജറ്റ് അവതരണം.
സാമ്ബത്തിക വളര്‍ച്ച ഇടിയുകയും നോട്ടുനിരോധനവും ജിഎസ്ടിയും ചെറുകിട- ഇടത്തരം വ്യവസായങ്ങളെയും വ്യാപാരമേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്.ആദായനികുതി ഇളവുകളിലാണു നികുതിദായകരുടെ പ്രതീക്ഷ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ധനകാര്യ സർവേയിലുമുള്ള അനുകൂല സൂചനകളിൽ കർഷകരും ഇടത്തരക്കാരും ഗ്രാമീണ മേഖലയും തൊഴിലന്വേഷകരും പ്രതീക്ഷയർപ്പിക്കുന്നു. എന്നാൽ നേരിട്ടുള്ള നികുതികൾ കുറയ്ക്കുന്നതിലും, വൻകിട കോർപ്പറേറ്റുകളുടെ കുറയ്ക്കുന്നതിലാകും ഇത്തവണ ബഡ്ജറ്റ് നടപ്പാക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ധനക്കമ്മി കുറയ്ക്കുന്നതിനുള്ള സാധ്യതയും ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്.
മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച രേഖകളായിത്തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഈ ബജറ്റും അവതരിപ്പിക്കപ്പെടാൻ പോകുന്നത്..
വെല്ലുവിളികൾ
1. സാന്പത്തികവളർച്ച കുറഞ്ഞു. 6.75 ശതമാനമാണ് ഇക്കൊല്ലം പ്രതീക്ഷ. വളർച്ച കൂട്ടണം.
2. വരുമാനം പ്രതീക്ഷയിലും കുറവാകും. അപ്പോഴും ധനകമ്മി ജിഡിപിയുടെ 3.2 ശതമാനം എന്ന പരിധി കടക്കരുത്.
3. യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കു പരിഹാര പദ്ധതികൾ വേണം.
4. കാർഷികമേഖലയിലെ ദുരിതംനീക്കാൻ നടപടികൾവേണം.
സമ്മർദങ്ങൾ
1. നരേന്ദ്രമോദി സർക്കാരിൽനിന്ന് ഇതുവരെ ആദായനികുതിദായകർക്കു കാര്യമായ ആനുകൂല്യം കിട്ടിയിട്ടില്ല. ഇക്കൊല്ലമെങ്കിലും നികുതി ഇളവ് ഉണ്ടാകുമെന്നു മധ്യവർഗം പ്രതീക്ഷിക്കുന്നു.
2. വ്യവസായമേഖലയ്ക്കു വാഗ്ദാനം ചെയ്ത നികുതി ഇളവ് ഇക്കൊല്ലമെങ്കിലും വേണമെന്നു വ്യവസായികൾ.
ഭീഷണികൾ
1. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 70 ഡോളറിൽ. കഴിഞ്ഞവർഷം 50-ൽ താഴെ.
2. ക്രൂഡ് വിലയും ഭക്ഷ്യവിലകളും നിയന്ത്രണത്തിലല്ല.
ജി.എസ്.ടിയ്ക്ക് ശേഷമെത്തുന്ന ആദ്യ ബജറ്റില്‍ സാമ്ബത്തിക തകര്‍ച്ച മറികടക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം