കേരള രാഷ്ട്രിയത്തില്‍ ആദ്യമായല്ല പെണ്‍വിഷയം ചര്‍ച്ചയാകുന്നത് .പി .ടി ചാക്കോ ,നീല ലോഹിതാസന്‍ നാടാര്‍ ,പി .ജെ .ജോസഫ് ,കുഞ്ഞാലികുട്ടി ,ഗണേഷ്‌കുമാര്‍ ,ശശിന്ദ്രന്‍ ഇങ്ങനെ നീളുന്നു കേരള രാഷ്ട്രിയത്തില്‍ പെണ്‍ വിഷയത്തില്‍ രാജിവച്ചവരുടെ നിര.
ശങ്കര്‍ മന്ത്രി സഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി . ടി ചാക്കോയാണ് സ്ത്രി വിഷയത്തില്‍ രാജി വയ്ക്കുന്ന ആദ്യ മന്ത്രി.തൃശൂര്‍ പീച്ചിക്കടുത്ത് മന്ത്രിയുടെ കാര്‍ അപകടത്തില്‍ പെടുകയും സംഭവ സമയത്ത് കാറില്‍ ഒരു സ്ത്രിഉണ്ടായിരുന്നെന്നും അതെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും കേരളത്തില്‍ വിവാദ കൊടുംകാറ്റിന് തന്നെ തുടക്കം കുറിച്ചു.അപവാദങ്ങള്‍ക്കൊടുവില്‍ ചാക്കോ 1964 സെപ്റ്റംബര്‍ 26 ന് രാജി വക്കേണ്ടി വന്നു .
നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ ആണ് നിലലോഹിതദാസന്‍ നാടാര്‍ വിവാദത്തില്‍ പെടുന്നത് .സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെപീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് നാടാര്‍ക്കും മന്ത്രി കസേര നഷ്ടമായി .കുഞ്ഞാലികുട്ടിയാണു രാജി വക്കേണ്ടി വന്ന മറ്റൊരു പ്രമുഖന്‍ പി .ടി ചാക്കോ സംഭവത്തിനു ശേഷം കേരള രാഷ്ട്രിയത്തില് ചര്‍ച്ചചെയ്യപെട്ടതും ഐസ്ക്രീം കേസ് തന്നെയാണു .
വി .സ് മന്ത്രി സഭയില്‍ ജലവകുപ്പ് കൈകാര്യം ചെയ്യുന്ന പി.ജെ .ജോസഫ് വിമാന യാത്രക്കിടയില്‍ യാത്രക്കാരിയെ അപമര്യാദമായി സ്പര്‍ശിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി വച്ചത് .പി .ജെ ജോസെഫ്നെയും ,നാടാറിനെയും പിന്നിട് കോടതി കുറ്റവിമുക്തന്‍ ആക്കി എന്നത് ശ്രദ്ധേയമായ കാര്യം ആണ് .ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ ഗണേഷ് കുമാറിന് പിന്‍ വങ്ങേണ്ടി വരുന്നതും സ്വന്തം ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് .
പിന്നിട് സോളാറും സരിതയും എത്തിയതോടെ രാഷ്ട്രിയ കേരളം തീര്‍ത്തും നിലച്ചു .പെണ്‍വിഷയത്തില്‍ ജീവിതം തന്നെ മാറിമറിഞ്ഞ ഒരാള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ആണ് .എല്‍ .ഡി .എഫില്‍ സ്ത്രി വിഷയത്തില്‍ കുടുങ്ങി രാജിവച്ച് ഒഴിയുന്ന മൂന്നാമത്തെ ഇരയാണ് എ.കെ.ശശിന്ദ്രന്‍.എന്നാല്‍ കോടതി തന്നെ ഇദ്ദേഹം കുറ്റക്കാരന്‍ അല്ല എന്നു കണ്ടെത്തിയിരിക്കുന്നു .തുടര്‍ന്നു മന്ത്രിസഭയില്‍ പ്രവേഷിക്കുമോ എന്നു ആകാംഷയോടെ കാത്തിരിക്കുകയാണ് കേരളം .
രാഷ്ട്രിയത്തില്‍ സദാചാരം കാത്തുസൂക്ഷിക്കണം എന്ന പൊതു ബോധംതന്നെയാണ് കേരള രാഷ്ട്രിയത്തില്‍ പെണ്‍ വിഷയത്തില്‍ രാജി വെക്കുന്നവരുടെ എണ്ണംകുട്ടിയത് .എന്തായാലും കാത്തിരുന്നു കാണാം ഇനിയും എന്തൊക്കെ കൊടുംകാറ്റ് കേരള രാഷ്ട്രിയത്തില്‍ വീശുമെന്ന്.