ജീവിതം കരക്ക് എത്തിക്കാനുള്ള തത്രപ്പാടില്‍ ആണ് നമ്മള്‍ എല്ലാവരും. അതുകൊണ്ട് തന്നെ ഓരോ ദിവസവും കടന്നുപോകുന്നത് നമ്മള്‍ തന്നെ അറിയുന്നില്ല.ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കുന്നു അതൊക്കെ കാണുകയും ,കേള്‍ക്കുകയും ചെയ്യുന്നു .ചിലപ്പോഴൊക്കെ മനപ്പുര്‍വ്വം അതൊന്നും എന്നെ ബാധിക്കുന്ന കാര്യമെ അല്ലാ എന്ന ലാഗവത്തോടെ അവയെ മൈന്‍ഡ് ചെയ്യാതെ നാം കടന്നുപോവുന്നു .
സോഷ്യല്‍ മീഡിയകളിലും മറ്റും രണ്ടു ദിവസമായി ഏറെ ചര്ച്ചചെയ്യപെട്ട കാര്യമാണ് കണ്ണൂര്‍ സ്വദേശിയായ ആര്യ എന്ന പെണ്‍കുട്ടി അസുഖത്തെ തുടര്‍ന്ന് വേദന താങ്ങാന്‍ കഴിയാതെ കരയുന്ന വാര്‍ത്ത .ആ പിഞ്ചു പൈതലിന്റെ കരച്ചില്‍ മനസാക്ഷി ഉള്ള ആര്‍ക്കും കേട്ടു നില്‍ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല .അതുകൊണ്ടാണ് നല്ലവരായ ഒരുപാട് ആളുകള്‍ അവളെ സഹായിക്കാന്‍ മുന്നോട്ടു വന്നതും .ആര്യകുട്ടിയുടെയും മാതാപിതാക്കളുടെയും സങ്കടം നമ്മുടെയൊക്കെ സങ്കടം ആയി മാറിയതും .ഇവിടെ നാം കണ്ടത് ഒരുപറ്റം ആളുകള്‍ ആകാശത്തോളം ഉയരുന്നതാണ് നന്മയുടെ പ്രതികങ്ങള്‍ ആയി .
ഈ ഒരു സന്ദര്‍ഭത്തില്‍ തന്നെയാണ് കൊച്ചിയില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്നും തലചുറ്റി വീണ് ഫുഡ്‌പാത്തില്‍ ചോരവാര്‍ന്നു മരണത്തോട് മല്ലടിച്ച് മണിക്കൂറൂകളോളം കിടക്കേണ്ടി വന്നത് .കാഴ്ചക്കാരായി ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നിട്ടു കൂടി ഒരാള്‍ പോലും സഹായിക്കാന്‍ തയ്യാറായില്ല .ഒരു യുവതി യുടെ സമയോജിതമായ ഇടപെടല്‍ തന്നെയാണു ഒരു ജീവന്‍ കൂടെ തെരുവില്‍ പൊലിയാതിരിക്കാന്‍ ഇടയായത് .ഒരാള്‍ ജീവന് വേണ്ടി പിടയുമ്പോള്‍ എന്ത് കൊണ്ട് വിദ്യാ സംബന്നരായ മലയാളിക്ക് അത് നോക്കി നില്‍ക്കാന്‍ കഴിഞ്ഞു എന്നത് ഞെട്ടിക്കുന്ന ഒരു കാര്യം ആണ് .സംസ്ക്കാര സമ്പന്നര്‍ ആയ നമ്മള്‍ എന്തെ ചിലതൊകെ കണ്ടില്ല ,കേട്ടില്ല എന്നു നടിക്കുന്നു .
നമ്മളെല്ലാവരും ഓട്ടത്തില്‍ ആണ് ആരെയും കുറ്റം പറയാനും കഴിയില്ല പക്ഷെ ആ ഓട്ടത്തിനിടയിലും നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട ചില മാനുഷിക മുല്യങ്ങള്‍ ഉണ്ട് .എന്തൊക്കെയോ നേടാന്‍ ഉള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം നമ്മുടെ കുടുംബം ,നമ്മുടെ കുഞ്ഞുങ്ങള്‍ .എല്ലാം അവഗണിക്കുന്ന നമ്മള്‍ മനപ്പുര്‍വ്വംകണ്ടില്ല എന്നു നടിക്കുന്ന ഒരു കാര്യം .കുറച്ചു ദിവസങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു .തിരുവനതപുരം,കൊല്ലം ,പാലക്കാട് ,തൃശൂര്‍ എന്നി ജില്ലകളില്‍ തട്ടി കൊണ്ട് പോവാന്‍ ശ്രമിക്കുന്ന അന്യസംസ്ഥാനക്കാരെയും ,യുവതികളെയും ,അതുപോലെ യാജകാരെയും പിടിക്കുടുകയും ചെയുന്നു .എന്റെ കുട്ടി സുരക്ഷിതമാണ് എനിക്ക് ഇതു പ്രശ്നം അല്ല ഇത് മറ്റുള്ളവരുടെ പ്രശ്നം ആണ് എന്നു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യം നാളെ നമുക്കും ഈ അവസ്ഥ വരാം അങനെ വരാതിരിക്കട്ടെ.അങ്ങനെ വരാതിരിക്കാന്‍ ചിലതൊകെ കാണാനും കേള്‍ക്കാനും നമ്മള്‍ ശ്രമിക്കണം .കുടെ പ്രതികരിക്കാനും .