ഇന്ന് ജനുവരി 3൦ ,അഹിംസയുടെ വഴിയെ സത്യവും സമത്വവും ആയുധമാക്കി ഇന്ത്യന്‍ ജനതയെ മുന്നോട്ടു നയിച്ച ലോകത്തിനു തന്നെ വിളക്കായ് തീര്‍ന്ന ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം .
സ്വതന്ത്ര സമരത്തിലെ അനിഷേധ്യനായ നേതാവ് ഗാന്ധിജി തന്നെ ആണ് .അഹിംസയുടെ വഴിയെ സാമ്രാജിത്ത വിരുദ്ധ ശക്തികളെ ഇന്ത്യയില്‍ നിന്നും നാട് കടത്താന്‍ ആയി സാധാരണക്കാരെ അണി നിരത്തി സ്വതന്ത്ര സമരത്തെ വലിയൊരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .ഗാന്ധിജിയുടെ ”പ്രവര്‍ത്തിക്കുക അല്ലെകില്‍ മരിക്കുക ” എന്ന ആഹ്വാനം ജനങ്ങള്‍ക്ക് നല്‍കിയ കരുത്ത് വലുതാണ് .
ക്വിറ്റ് ഇന്ത്യസമരം ,നിസ്സഹകരണ പ്രസ്ഥാനം ,ഉപ്പുസത്യാഗ്രഹം എന്നിവ സ്വതന്ത്രസമര ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകള്‍ ആണ് .ജാതി ,മത ,ലിംഗ ,ഭേദമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകം ആയിരുന്നു ഗാന്ധിജി തന്‍റെ ഭാവനയില്‍ കണ്ടത് .എന്നാല്‍ ഇന്ത്യ വിഭജിക്കപെട്ടപ്പോള്‍ മതവും മതത്തിലധിഷ്ടിതമായ രാഷ്ട്രിയവും ഇന്ത്യയെ കീഴടക്കരുത് എന്ന ഗാന്ധിജിയുടെ സ്വപനത്തെ ആയിരുന്നു .
1948 ജനുവരി 3൦ നു മതഭ്രാന്തന്‍ ആയ നാഥുറാംഗോട്സെ യുടെ കൈതോക്കില്‍ നിന്നും ഉതിര്‍ന്ന വെടിഉണ്ടകള്‍ എറ്റു വാങ്ങി മഹിതമായ ഒരു ആത്മാവ് വിടവാങ്ങി .ആ പ്രകാശം നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് 7൦ വര്‍ഷം പിന്നിടുന്നു .