മൂന്നുനിലകെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ചോരവാർന്നു കിടന്നയാളെ രക്ഷപെടുത്താതെ ജനക്കൂട്ടം കാഴ്ചക്കാരായി നോക്കി നിന്നു.തൃശൂർ തൃപ്രയാർ കല്ലുവെട്ടുകുഴി പാലയ്ക്കൽ ഷാജി (46) ആണ് പത്മജംഗ്ഷന് സമീപത്തെ ലോഡ്ജിൽ നിന്നും തലകറങ്ങി താഴെ വീണത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന ഷാജി റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ തട്ടിയ ശേഷം ഫുട്പാത്തിലേക്കു വീഴുകയായിരുന്നു.
എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തിൽനിന്നു വീണ് ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തൃശൂർ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തത് ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ്. പത്മ ജംഗ്ഷന് സമീപം താമസിക്കുന്ന രഞ്ജിനി ഒരു ചടങ്ങിൽ പങ്കെടുക്കാനായി വൈകുന്നേരം 6.45 ഓടെ മെട്രോ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് കെട്ടിടത്തിൽ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്.
തലയ്ക്കും കാലിനും ഗുരുതരപരിക്കേറ്റ അവസ്ഥയിലായിരുന്നു ഷാജി. സമീപത്തുണ്ടായിരുന്ന ആരും തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തിയില്ലെന്ന് രഞ്ജിനി പറഞ്ഞു. കൂടി നിന്നിരുന്ന ആളുകളോടും വണ്ടിക്കാരോടും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല…
സംഭവത്തില്‍ ജയസൂര്യ പ്രതികരിച്ചു ,യുവക്കാളുടെ മനോഭാവം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് സിനിമാ താരം ജയസൂര്യ. ഫെയ്സ്ബുക്ക ലൈവിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാതെ നമ്മള് ജീവിച്ചരിക്കുന്നതില് അര്‍ത്ഥമില്ലെന്ന് ജയസൂര്യ പറഞ്ഞു.