കൃത്യസമയത്ത് ആംബുലന്‍സ് എത്തിയില്ല യുവതി പെണ്‍കുഞ്ഞിനു വഴിയോരത്ത് ജന്മ൦ നല്‍കി .ശനിയാഴ്ച രാത്രി ഹികാകയ്ക്ക് കടുത്ത വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് പിറ്റേന്ന് രാവിലെ 5 മണിക്ക് ജനനി സുരക്ഷാ യോജനയുടെ (ജെ എസ് വൈ) കീഴിലുള്ള 102ാം നമ്പര്‍ ആംബുലന്‍സിനെ വിളിച്ചു. പക്ഷേ, ആംബുലന്‍സ് കൃത്യ സമയത്ത് എത്തിയില്ല.
മണിക്കൂറുകളോളം വീട്ടില്‍ കാത്തിരുന്നു. ഹികാകയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് അടുത്തുള്ള മെഡിക്കല്‍ സെന്‍ററായ കല്ല്യാണ്‍സിങ്പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് (സിഎച്ച്സി) കൊണ്ടുപോകാന്‍ തീരുമാനിച്ചു. ആംബുലന്‍സ് വരാതിരുന്നതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാമെന്നു തീരുമാനിക്കുകയും മെയിന്‍ റോഡിലെത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു,
ഒഡീഷയിലെ റായഗഡ ജില്ലയില്‍ വഴിയോരത്ത് അമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് .അമ്മയും കുഞ്ഞും സുരക്ഷിതരാണ്