ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) കുഴഞ്ഞു വീണു മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയാണ്കുഴഞ്ഞു വീണത്. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണു മരണകാരണം. ഭാര്യ: ശോഭ. മക്കൾ: സനൽകുമാർ, ശ്രീലക്ഷ്മി.
വാക്കുകൾക്കും വിശേഷണങ്ങൾക്കും അതീതനായിരുന്നു കലാമണ്ഡലം ഗീതാനന്ദൻ എന്ന വ്യക്തിയും കലാകാരനും.1997ൽ കലാമണ്ഡലത്തിൽ ചേർന്നു പഠിച്ചു. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി തുള്ളൽ കലയെ ജനകീയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സുപ്രധാനമാണ്.മോഹൻലാൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച കമലദളം എന്ന ചിത്രത്തിലൂടെ ഗീതാനന്ദൻ സിനിമയിൽ തുടക്കം കുറിച്ചു.
കലാകാരനുമപ്പുറം ജനകീയ വിഷയങ്ങളിൽ ഇടപെട്ടിരുന്ന സാധാരണ മനുഷ്യന് .ചരിത്രത്തിലാദ്യമായി തുള്ളൽപദ കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു.കുഞ്ചൻ നന്പ്യാർക്കുശേഷം തുള്ളൽകലയെ ജനകീയമാക്കിയതു ഗീതാനന്ദൻ തന്നെ എന്നു വേണമെങ്കിൽ പറയാം.