13 കാരിയായ പെണ്‍കുട്ടി അനാഥാലയത്തിൽ പീഡനത്തിന് ഇരയായി.കോഴിക്കോട് കുന്നമഗലംതാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത് .സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡയറക്ടറുടെ മകനെ അറസ്റ്റ് ചെയ്തത്. ഏറെ നാളുകളായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.
പോക്സോ ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതിന് ശേഷം കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.