ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനയതോടെ എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. ഇത് സംബ ന്ധിച്ചു എന്‍ സി പി പീതാംബരന്‍ സി പി എ൦ നേത്രുത്തത്തിനു കത്ത് അയച്ചു .ഞായറാഴ്ച എന്‍ സി പി ദേശിയ നേത്രുത്തത്തോട് കാര്യങ്ങള്‍ ബോധ്യപെടുത്തും .ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ മന്ത്രി ആകാമെന്ന് സി പി എ൦ ,എ ല്‍ ഡി എഫ് ഉം നേരത്തെ വ്യക്തമാക്കിയിരുന്നു .
.
ശശീന്ദ്രന്‍ തിരികെ വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് നവംബറില്‍ ചേര്‍ന്ന സി പി എ൦ സംസ്ഥാന സെക്രെട്ടറിയെറ്റും തീരുമാനിച്ചതാണ് .ശശീന്ദ്രനു പകരക്കാരനായി എത്തിയ തോമസ് ചാണ്ടിയും കേസില്‍ കുടുങ്ങി പുറത്തു പോയപ്പോള്‍ എന്‍ സി പി ക്ക് നിലവില്‍ മന്ത്രി ഇല്ലാത്ത അവസ്ഥ ആയിരുന്നു .ഇതിനിടെ ഗണേഷ് കുമാര്‍ എ൦ എല്‍ എ യെ എന്‍ സി പി യില്‍ എത്തിച്ചു ,പാര്‍ട്ടിക്ക് മന്ത്രിയെ നിലനിര്‍ത്താന്‍ ശ്രമം നടന്നിരുന്നെകിലും സി പി എ൦ കൊല്ലം ജില്ലാ നേതൃതം എത്തിനില്‍ക്കയെ ആണ് ശശീന്ദ്രനെ കുറ്റവിമുക്തന്‍ ആക്കി കൊണ്ട് കോടതി വിധി വന്നത് .ശശീന്ദ്രന്‍റെ മന്ത്രി സ്ഥാനം തിരിച്ചു നല്‍കുന്നതിനു എല്‍ ഡി എഫ് നും എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം ബുധനാഴ്ച മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും.