ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

ചികിത്സാ ആനുകൂല്യം അനധികൃതമായി കൈപ്പറ്റി ; മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

Shalini by Shalini
January 6, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

തിരുവനന്തപുരം: ചികിത്സാ ആനുകൂല്യം അനധികൃതമായി കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം നടത്തുക. മന്ത്രിയെന്ന പദവി ഉപയോഗിച്ച്
ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം കെ.കെ ശൈലജ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം.മെഡിക്കല്‍ റീ -ഇമ്പേഴ്‌സ്‌മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാരത്തിന്റെ ബില്ലും ഉള്‍പ്പെടുട്ടിണ്ടെന്നും അതിനും തുക വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില ആശുപത്രികളുടെ പേരില്‍ വ്യാജബില്ലും സമര്‍പ്പിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ മന്ത്രി ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു . ചട്ടപ്രകാരം തന്നെയാണ് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കിയത്. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം പിന്തുടര്‍ന്ന രീതി തന്നെയാണ് താനും പാലിച്ചത്. മന്ത്രിയെന്ന നിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയോ റീ-ഇമ്പേഴ്‌സ്‌മെന്റ് മനടുകയോ ചെയ്തിട്ടില്ല. തുടര്‍ ചികിത്സയ്ക്ക്് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, മന്ത്രി 28,000 രൂപയുടെ കണ്ണട വാങ്ങിയെന്നും ആക്ഷേപം ഉയര്‍ന്നു. കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.

ShareTweetSendShareShare
Previous Post

മാധ്യമപ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം ; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം

Next Post

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലെ കുന്തമുന സികെ വിനീത് തിരിച്ചെത്തുമെന്ന സൂചനകള്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA